play-sharp-fill
ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് ഗുണനിലവാരമില്ല; ലോകാരോഗ്യ സംഘടന; ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ച് 18 ഓളം കുട്ടികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ

ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് ഗുണനിലവാരമില്ല; ലോകാരോഗ്യ സംഘടന; ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ച് 18 ഓളം കുട്ടികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ

സ്വന്തം ലേഖകൻ

ജനീവ: ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് ലോകാരോഗ്യ സംഘടന. ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ച് 18 ഓളം കുട്ടികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ.

യുപി നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെകിൽ നിർമ്മിക്കുന്ന കഫ് സിറപ്പുകൾക്കാണ് ഗുണനിലവാരമില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംബ്രനോൾ സിറപ്പ്, ഡോക്-1 സിറപ്പ് എന്നിവയ്ക്കെതിരെയാണ് വിമർശനം. സിറപ്പിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ നിർമാതാക്കൾ സമർപ്പിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു.

എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം സിറപ്പിൽ കണ്ടെത്തിയെന്നാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്‍റെ കണ്ടെത്തൽ. തുടർന്ന് കമ്പനിയുടെ ലൈസൻസ് യുപി സർക്കാർ റദ്ദാക്കിയിരുന്നു.