
നാട്ടിലേക്ക് തിരിച്ചെത്താൻ കാതോർത്ത് പ്രവാസികൾ ; തിങ്കളാഴ്ച രാവിലെ വരെ നോർക്ക മുഖേനെ രജിസ്റ്റർ ചെയ്തത് 165,630 പേർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എയർപോട്ടുകളും അടച്ചിട്ടിരുന്നു. ഇതോടെ ഗൾഫ് നാടുകളിൽ കുടുങ്ങി പോയവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണ് അധികകൃതർ.
രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി ഇന്നലെ മുതൽ നോർക്ക ഏർപ്പെടുത്തിയ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ആറ് മുതൽ പ്രവർത്തനം ആരംഭിച്ച ഓൺലൈൻ രജിസ്‌ട്രേഷന് മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നുരാവിലെ 11 മണിവരെ വരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,65,630 ആണ്. ഇവരിൽ 65,608 പേരും യുഎഇയിൽ നിന്നാണ്. സൗദി അറേബ്യ- 20,755, ഖത്തർ -18,397, കുവൈറ്റ് – 9626, ഒമാൻ -7286, ബഹറിൻ- 3451, മാലദ്വീപ്- 1100, യു.കെ.- 1342, യു.എസ്.എ.-965, റഷ്യ-563, യുക്രൈൻ- 550 എന്നിങ്ങനെയാണ് നോർക്ക മുഖനേ രജിസ്റ്റർ ചെയ്തവരുടെ എണ്ണം.
സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണിത്. വിസാ കാലാവധി കഴിഞ്ഞവർ, വിസിറ്റിംഗ് വിസയിൽ എത്തിയവർ, വൃദ്ധർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർക്കായിരിക്കും നാട്ടിലേക്ക് എത്തിക്കുന്നവരിൽ ആദ്യ മുൻഗണന.
കൊവിഡ് പരിശോധനയിൽ നെഗറ്റിവാകുന്നവർക്ക് മാത്രമേ നാട്ടിലേക്ക് മടങ്ങാനാവൂ. നാട്ടിലെത്തായാലും നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
www.norkaroots.net എന്ന വെബ്‌സ്‌റ്റൈലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. നോർക്ക രജിസ്‌ട്രേഷന് www.registernorkaroots.org എന്ന ലിങ്കും സന്ദർശിക്കാം