ഇതാണോ നമ്പർ വൺ കേരളം ..! തലസ്ഥാനത്ത് മണ്ണ് വാരിത്തിന്ന് വിശപ്പടക്കി കുരുന്നുകൾ: കുരുന്നു ജീവൻ നിലനിർത്താൻ കോർപ്പറേഷൻ ഇടപെട്ടു; സർക്കാരിനും കോർപ്പറേഷനും വിമർശനവുമായി സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോകത്തെമ്പാടും തങ്ങൾ ഒന്നാം നമ്പരാണ് എന്ന് അവകാശപെട്ടിരുന്ന കേരള സ്ഥാനത്തെ ദാരുണ സംഭവത്തിൽ അതി രൂക്ഷമായ വിമർശനവുമായി സോഷ്യൽ മീഡിയ. ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിൻ താഴെ , മന്ത്രിമാർ പൊലീസ് അകമ്പടിയിൽ കുതിച്ച് പായുന്ന നാട്ടിൽ ഒരു കുടുംബം വിശപ്പകറ്റാൻ മണ്ണ് വാരിത്തിന്നതിനെതിരെ കടുത്ത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.
തലസ്ഥാന നഗരിയില്‍ വിശപ്പകറ്റാന്‍ മണ്ണ് വാരി തിന്ന കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് പെറ്റമ്മ വിട്ടു കൊടുത്ത സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഇടപെട്ടെങ്കിലും ഭരണകൂടത്തിന്റെ വീഴ്ചകൾ മറയ്ക്കാനാവുന്നില്ല. അത്രത്തോളം ദുരിതത്തിലാണ് ഇവർ ഈ നാട്ടിൽ കഴിഞ്ഞിരുന്നത്. കുട്ടികളുടെ അമ്മയ്ക്ക് താല്‍കാലിക ജോലിയും, കുടുംബത്തിന് താമസിക്കാന്‍ ഫ്ലാറ്റും നല്‍കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് മാതൃകയെന്ന് ആവകാശപ്പെടുന്ന കേരളത്തിലാണ് ഈ ദുരവസ്ഥ. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടംബത്തിലെ അമ്മയാണ് തന്‍റെ ദുരിതം അറിയിച്ചത്. തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്.
ആറു കുട്ടികളാണ് ഇവര്‍ക്ക്.മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്നുന്ന അവസ്ഥ പോലുമുണ്ടായി. സംഭവമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു. നീതി ആയോഗ് പുറത്തുവിട്ട ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ കേരളം ഒന്നാം സ്ഥാനത്താണുള്ളത്.
ഈ നേട്ടം കൈവരിച്ച സംസ്ഥാനത്തിന്‍റെ തലസ്ഥാനനഗരിയിലാണ് വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ കുട്ടികള്‍ വലഞ്ഞത്. കുടംബാസാത്രണരംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനത്താണ് ഓരോ വര്‍ഷത്തെ ഇടവേളകളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ഒരമ്മ ജന്‍മം നല്‍കിയത്. ലൈഫ് പദ്ധതിയില്‍ ലക്ഷങ്ങള്‍ക്ക് വീടൊരക്കിയ സംസ്ഥാനത്താണ് എട്ട് പേരടങ്ങുന്ന കുടുംബം പുറമ്പോക്കിലെ ഷെഡില്‍ കഴിഞ്ഞത്. ഭര്‍ത്താവിനെതിരെ പരാതിയില്ലെന്നും മക്കള്‍ ആരോഗ്യത്തോടെ വളര്‍ന്നാല്‍ മതിയെന്നുമാണ് ഈ അമ്മയുടെ നിലപാട്.