കാൻസർ ചികിത്സയ്ക്ക് നൂതന മാർഗ്ഗം കണ്ടെത്തിയ മൂന്നു ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. കാൻസർ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് പുരസ്‌കാരം നേടുന്നത് അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ഗവേഷകർ. അമേരിക്കൻ ഗവേഷകരായ വില്യം കീലിൻ, ഗ്രെഗ് സമെൻസ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റർ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പങ്കിട്ടത്.

ശരീര കോശങ്ങൾ എങ്ങനെയാണ് ഓക്‌സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവർ പരിശോധിച്ചത്. ഇവരുടെ കണ്ടെത്തൽ കാൻസർ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ പുതയ വഴി കണ്ടെത്താൻ സഹായിക്കുമെന്ന് നോബേൽ പുരസ്‌കാര ജൂറി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group