play-sharp-fill
കൊറോണ പ്രതിരോധത്തിന് ദമ്പതിമാർ ബന്ധപ്പെടുന്നത് ഒഴിവാക്കുക; ലൈംഗിക ബന്ധം ഒഴിവാക്കി ഒരു വർഷം നാമം ജപിച്ച് കഴിയുക; ഗോമൂത്ര ചികിത്സയ്ക്കു പിന്നാലെ വിവാദമായ ചികിത്സാ രീതിയുമായി ഹിന്ദു മഹാസഭ

കൊറോണ പ്രതിരോധത്തിന് ദമ്പതിമാർ ബന്ധപ്പെടുന്നത് ഒഴിവാക്കുക; ലൈംഗിക ബന്ധം ഒഴിവാക്കി ഒരു വർഷം നാമം ജപിച്ച് കഴിയുക; ഗോമൂത്ര ചികിത്സയ്ക്കു പിന്നാലെ വിവാദമായ ചികിത്സാ രീതിയുമായി ഹിന്ദു മഹാസഭ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ലോകത്തെമ്പാടും കൊറോണ ബാധ പടർന്നു പിടിക്കുകയും, ലോകം മരുന്നുകണ്ടെത്താനും കൊറോണ നിയന്ത്രിക്കാനും പെടാപ്പാട് പെടുകയും ചെയ്യുമ്പോൾ മണ്ടത്തരങ്ങൾ കൊണ്ട് നാട്ടുകാരെ വട്ടംചുറ്റിക്കുകയാണ് ഹിന്ദുമഹാ സഭാ നേതാക്കൾ.

കോവിഡ് 19 വൈറസ് ബാധ തടയാനായി ഗോമൂത്ര പാർട്ടി നടത്തിയ അതേ കക്ഷികൾ തന്നെയാണ് പുതിയ യുദ്ധമുറയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോറോണയെ പ്രതിരോധിക്കാൻ ദമ്പതിമാർ ലൈംഗിക ബന്ധം പൂർണമായും ഒഴിവാക്കണമെന്ന നിർദേശമാണ് ഹിന്ദുമഹാസഭ മുന്നോട്ടു വയ്ക്കുന്നത്. ഒരു വർഷം ലൈംഗിക ബന്ധം ഒഴിവാക്കുന്ന ദമ്പതിമാർ, നാമം ജപിച്ച് വീട്ടിലിരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറഞ്ഞത് ഒരു വർഷം വരെ ദമ്പതികൾ ശാരീരിക ബന്ധത്തിൽ നിന്നും സ്‌നേഹ പ്രകടനങ്ങളിൽ വിട്ടുനിൽക്കാനാണ് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജിന്റെ ഉപദേശം. ഇതു വഴി കൊറോണ ബാധ നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു വർഷം മുഴുവൻ ശാരീരിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കണം. പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക. ദമ്പതിമാർ മാത്രമല്ല, പ്രായപൂർത്തിയായവരും നിർദ്ദേശം പാലിക്കണം. ആളുകൾ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങൾ ജപിക്കണം’-ചക്രപാണി മാധ്യമങ്ങളോടു പറഞ്ഞു.

വിമാനത്താവളത്തിൽ എത്തുന്ന വിദേശികൾക്ക് ചാണക കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാൻ നൽകുകയും വേണം. കൊവിഡ് 19 ബാധിച്ച എല്ലാ രാജ്യത്തെയും തലവന്മാർക്ക് ഗോമൂത്രം അയച്ചുകൊടുക്കാൻ പ്രധാനമന്ത്രിയോട് നിർദ്ദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞു. ശാരീരിക ബന്ധങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണമെന്നും ചക്രപാണി പറഞ്ഞു.

ശനിയാഴ്ചയാണ് കൊവിഡ് 19ൽ നിന്ന് രക്ഷനേടാൻ ചക്രപാണിയുടെ നേതൃത്വത്തിൽ ഹരിയാനയിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചത്. ഏകദേശം 200 പേർ പാർട്ടിക്കെത്തി ഗോമൂത്രം കുടിച്ചു. കൂടുതൽ പാർട്ടികൾ സംഘടിപ്പിക്കുമെന്നും എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരിട്ട് ഗോമൂത്രം കുടിക്കാൻ ബുദ്ധിമുട്ടുള്ളവർ ഡിസ്റ്റിൽ ചെയ്ത മൂത്രം കുടിക്കണം.

തേൻ, വാഴപ്പഴം, കരിമ്പ് ജ്യൂസ്, ഇളനീർ എന്നിവയിൽ ഗോമൂത്രവും ചാണകവും മിശ്രിതപ്പെടുത്തി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യ പാനീയവും ഇവർ ചടങ്ങിൽ കുടിച്ചു. ഈ ചടങ്ങ് ബിബിസിയും ഡെയിലി മെയിലും അടക്കമുള്ള വിദേശ മാധ്യമങ്ങളിൽ വലിയ വാർത്തയായി. ഏകദേശം 21 വർഷത്തോളമായി തങ്ങൾ ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകം ഉപയോഗിച്ച് കുളിക്കാറുണ്ടെന്നും പാർട്ടിയിൽ പങ്കെടുത്ത ഓംപ്രകാശ് എന്നയാൾ പറഞ്ഞു.

തങ്ങൾക്ക് ഇംഗ്ലീഷ് മരുന്നുകൾ ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് ചടങ്ങിൽ ഗോമൂത്രം ഉപയോഗിച്ചുണ്ടാക്കിയ പാനീയം കുടിച്ച് ചിത്രങ്ങൾക്ക് പോസ്റ്റ് ചെയ്തു. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇത്തരം തെറ്റായ പ്രചരണങ്ങൾ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയവും മറ്റും നിർദ്ദേശിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് പരിപാടി നടത്തിയത്.

മത്സ്യ മാംസാദികൾ കഴിക്കുന്ന ആളുകളെ ശിക്ഷിക്കാനെത്തിയ അവതാരമായാണ് കൊവിഡ്-19നെ ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് വിശേഷിപ്പിച്ചത്. മാംസഭോജികൾക്കായി മാപ്പ് അപേക്ഷിച്ച ചക്രപാണി ഇന്ത്യക്കാർ ഇനി മുതൽ മാംസം കഴിക്കില്ലെന്നും അപേക്ഷിച്ചു. ‘കൊറോണ വന്നത് ആളുകൾ മൃഗങ്ങളെ കൊന്നുതിന്നുന്നത് കാരണമാണെന്നും ചക്രപാണി മഹാരാജ് പറഞ്ഞു.