ഒരുകോടി നേട്ടം സ്വന്തമാക്കി പ്രകാശന്റെ കുതിപ്പ് തുടരുന്നു; ബോക്സോഫീസിലെ ഇത്തവണത്തെ താരം ഫഹദ്
സ്വന്തം ലേഖകൻ
കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകരിലൊരാളാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന താരമാണ് ഫഹദ് ഫാസിൽ. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് ഒരുകാലത്ത് എഴുതിത്തള്ളിയ ഫഹദ് വർഷങ്ങൾക്ക് ശേഷമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. തന്നിലെ അഭിനേതാവിനെ വരച്ചുകാട്ടുകയായിരുന്നു താരപുത്രൻ. കഥാപാത്രമേതായാലും അത് തന്നിൽ ഭദ്രമായിരിക്കുമെന്നും താരം തെളിയിച്ചിരുന്നു. മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നായ സത്യൻ അന്തിക്കാടും ശ്രീനിവാസനും ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയപ്പോൾ നായകനായെത്തിയത് ഫഹദ് ഫാസിലായിരുന്നു. റിലീസ് ദിനം മുതലേ തന്നെ പി ആർ ആകാശിനെ അഥവാ പ്രകാശിനെ ഏറ്റെടുക്കുകയായിരുന്നു ആരാധകർ. നാട്ടിൻപുറത്തിന്റെ നിഷ്‌കളങ്കതയും മലയാളിയുടെ വേറിട്ട മുഖവും വരച്ചുകാട്ടിയ സിനിമ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ച് വരികയാണ്.
ഞാൻ പ്രകാശൻ രണ്ടാം വാരവും കടന്ന് കുതിക്കുകയാണ്. ബോക്സോഫീസിനെ കൈപ്പിടിയിലൊതുക്കി കുതിക്കുകയാണ് ഫഹദും സംഘവും. പ്രത്യേകിച്ച് അവകാശ വാദങ്ങളൊന്നുമില്ലാതെയാണ് ഈ സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. സത്യൻ-ശ്രീനി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോൾ നായകനായി മോഹൻലാൽ എത്തുമോയെന്ന തരത്തിലുള്ള ചർച്ചകളായിരുന്നു ആദ്യം നടന്നത്. എന്നാൽ ഇത്തവണ താരപുത്രനൊപ്പമാണ് വരവെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുകയായിരുന്നു. തനിക്ക് മുന്നിലുള്ള അഭിനേതാവിനെ ഉപയോഗിക്കുന്ന കാര്യത്തിൽ പ്രത്യേക വൈഭവമാണ് സത്യൻ അന്തിക്കാട് പ്രകടിപ്പിക്കാറുള്ളത്. ഇതിനോടകം തന്നെ ഒരുകോടി നേട്ടം സ്വന്തമാക്കിയ സിനിമയുടെ വിജയക്കുതിപ്പ് തുടരുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കളക്ഷനിലും വൻമുന്നേറ്റമാണ് സിനിമയ്ക്ക്. 18 പ്രദർശനവുമായി 5.55 ലക്ഷമാണ് ചിത്രം 15ാം ദിനത്തിൽ കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും നേടിയതെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും മാത്രമല്ല തലസ്ഥാന നഗരിയിൽ നിന്നും സിനിമ ഒരുകോടി നേട്ടം സ്വന്തമാക്കിയിരുന്നു. 13-ാം ദിനത്തിലെ കളക്ഷൻ പുറത്തുവിട്ടതിന് പിന്നാലെയായാണ് ട്രിവാൻഡ്രം പ്ലക്സസിൽ നിന്നും ഒരുകോടി സ്വന്തമാക്കിയെന്ന സന്തോഷമെത്തിയത്. ഇതോടെയാണ് മൾട്ടിപ്ലക്സിലെ താരവും ഫഹദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറിയ ഫഹദ് ഫാസിലിന് ആദ്യ സിനിമാനുഭവം അത്ര രസകരമായിരുന്നില്ല. കയ്പേറിയ അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് ഇടവേളയ്ക്ക് ശേഷം താരപുത്രനെത്തിയപ്പോൾ വിമർശകർ പോലും അഭിനന്ദനവുമായി എത്തിയിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകൾ കൃത്യമായി വ്യക്തമാക്കിയാണ് താരപുത്രന്റെ യാത്ര. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ റിലീസിന് കാത്തുനിൽക്കാതെ നസ്രിയയ്ക്കൊപ്പം യാത്ര പോവുകയായിരുന്നു അദ്ദേഹം. ബിഗ് റിലീസായ ഒടിയന് പിന്നാലെ എത്തിയിട്ടും ക്രിസ്മസ് റിലീസുകളിൽ ശക്തമായ ആധിപത്യം സ്ഥാപിക്കാൻ പ്രകാശനും സംഘത്തിനും കഴിഞ്ഞു. കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും ഒരുകോടി നേട്ടം സ്വന്തമാക്കിയ സിനിമയുടെ കുതിപ്പ് തുടരുകയാണ്. ബോക്സോഫീസിലെ ഇത്തവണത്തെ താരം ആരാണെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ഫഹദാണെന്ന്.
്