
ഞാൻ പാർട്ടി വിട്ടു , ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം : കാലിക്കറ്റ് മുൻ രജിസ്ട്രാർ ടികെ ഉമ്മർ
സ്വന്തം ലേഖിക
കോഴിക്കോട്: ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് കാലിക്കറ്റ് മുൻ രജിസ്ട്രാർ ടികെ ഉമ്മറിന്റെ തുറന്ന് പറച്ചിൽ. അങ്ങനെ തോന്നിയതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും രാജിവെയ്ക്കാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാർട്ടിയുമായി യോജിച്ചു പോകുവാൻ കഴിയില്ലെന്ന ചിന്ത അവസാനം എത്തിയത് രാജിയിൽ ആയിരുന്നുവെന്നും ഉമ്മർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഓഗസ്റ്റിലാണ് കാലിക്കറ്റ് സർവകലാശാലയിലെ മുൻ രജിസ്ട്രാറും വിവിധ കോളേജുകളിൽ അധ്യാപകനുമായ സേവനം അനുഷ്ഠിച്ച പ്രൊഫ. ടികെ ഉമ്മർ ബിജെപിയിൽ ചേർന്നത്യ ഓൺലൈൻ വഴിയാണ് അംഗത്വം എടുത്തതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പാർട്ടിയിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ഉമ്മർ കൂട്ടിച്ചേർത്തു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ അബ്ദുൾസലാം ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് താനും പാർട്ടിയിൽ ചേർന്നതെന്ന് അദ്ദേഹം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് നടന്ന പുതുതായി അംഗത്വമെടുത്ത ന്യൂനപക്ഷ അംഗങ്ങൾക്ക് സ്വീകരണപരിപാടിയിൽ താൻ പങ്കെടുത്തതായി ബിജെപി പ്രചരിപ്പിച്ചുവെന്ന് ഉമ്മർ പറയുന്നു. പക്ഷേ, ആ ചടങ്ങിന്റെ നോട്ടീസിൽ തന്റെ പേര് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോഴും താൻ ബിജെപിയിലാണെന്ന പ്രചരണം തുടരുന്നതിനാലാണ് പാർട്ടി വിട്ടതായി കഴിഞ്ഞദിവസം ഔദ്യോഗികപ്രഖ്യാപനം നടത്തിയതെന്നും ഉമ്മർ തുറന്ന് പറഞ്ഞു.