Spread the love

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസും.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകള്‍ ഏറ്റെടുക്കണമെന്ന നിലപാടില്‍ നിന്ന് കോണ്‍ഗ്രസും വച്ചുമാറ്റമെന്ന ഫോർമുലയില്‍ നിന്ന് കേരള കോണ്‍ഗ്രസും പിന്മാറിയേക്കും. ഏറ്റുമാനൂർ കോണ്‍ഗ്രസിന് നല്‍കി, ചങ്ങനാശേരിയില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.

video
play-sharp-fill

ഏറ്റുമാനൂർ ‌ ഇക്കുറി കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതില്‍ അനൗദ്യോഗിക തീരുമാനമായി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വന്നാല്‍ ജയസാദ്ധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം. കരുത്തനായ വി.എൻ.വാസവനെ നേരിടാൻ മണ്ഡലത്തില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലെന്നതും കുഴയ്ക്കുന്നു. ജോസ് മോൻ മുണ്ടയ്ക്കല്‍, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേര് കേരള കോണ്‍ഗ്രസ് ഉയർത്തിയെങ്കിലും ജയസാദ്ധ്യതയില്ലെന്നകാര്യം നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി.

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വിജയസാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ ,കെ പി സി സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് എന്നിവർക്കാണ് സാദ്ധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ഫിലിപ്പ് ജോസഫിനാണ് ഏറെ സാധ്യത. ക്രിസ്ത്യൻ സ്ഥാനാർഥിക്കാണ് മണ്ഡലത്തിൽ വിജയ സാധ്യതയെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിൽ ഫിലിപ്പ് ജോസഫിനാണ് സാധ്യത. സഭയും ഏതാണ്ട് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ.. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ മണ്ഡലത്തിൽ സുപരിചിതനാണ്. അര നൂറ്റാണ്ടായ കോൺഗ്രസ് പാർട്ടി പ്രവർത്തനം. ഇതെല്ലാം ജയസാധ്യതയെന്ന് ചുണ്ടികാട്ടുന്നു’

ചങ്ങനാശേരിക്കായി സഭ
ചങ്ങനാശ്ശേരി സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കണമെന്ന് സഭാ നേതൃത്വവും ശക്തമായ നിലപാടെടുത്തതായാണ് വിവരം. കേരള കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ചങ്ങനാശേരി നിലനിറുത്തേണ്ടത് പാർട്ടിയുടെയും സാമുദായിക നേതൃത്വത്തിന്റെയും ആവശ്യമാണ്. ജില്ലാ പഞ്ചായത്തംഗം വിനു ജോബ്, വി.ജെ.ലാലി, കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയില്‍.

കാഞ്ഞിരപ്പള്ളി വച്ചുമാറില്ല ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കുന്നതിന് പകരമായി കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. ഇവിടെ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പി.സി.തോമസ് പിന്മാറി. ഈ സാഹചര്യത്തില്‍ അഡ്വ.ഫില്‍സണ്‍ മാത്യൂസ്, നാട്ടകം സുരേഷ് അടക്കം അരഡസൻ നേതാക്കളുടെ പേരാണ് ഉയരുന്നത്.
ഇവിടെ ഫിൽസൺ മാത്യുവിന് നൽകാനാണ് സാധ്യത. വിജയ സാധ്യത നോക്കുമ്പോൾ ഫിൽസൺ മാത്യൂസിന് സീറ്റുറപ്പാക്കാനാണ് സാധ്യത.