നിവിൻ പോളിയുടെ ‘സാറ്റർഡേ നൈറ്റ്’; ടീസർ പുറത്തുവിട്ടു

Spread the love

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ, ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു പന്തയയം വെച്ചു നടത്തുന്ന സുഹൃത്തിന്‍റെ വിവാഹവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. 

video
play-sharp-fill

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. മാളവിക, പ്രതാപ് പോത്തൻ , ശാരി, വിജയ് മേനോൻ , അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. നവീൻ ഭാസ്കറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.