
തിരുവനന്തപുരം: നിതിൻ രാജിന് വീട് നിർമിച്ച് നല്‍കുമെന്ന് സിപിഐഎം. 19ന് വീടിൻ്റെ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.എ. റഹീം അറിയിച്ചു.
വൈകീട്ട് അഞ്ച് മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തറക്കല്ലിടുമെന്നും, പിറ്റേ ദിവസം മുതല്‍ നിർമാണത്തിൻ്റെ തുടർ പ്രവർത്തനം ആരംഭിക്കുമെന്നും റഹീം വ്യക്തമാക്കി.
നിതിൻ്റെ കുടുംബവുമായി ആലോചിച്ചാണ് പ്രഖ്യാപനം നടത്തുന്നത്. വീട് വച്ച് നല്‍കുന്ന കാര്യം കുടുംബത്തോട് സംസാരിച്ചു. അവർ അത് അംഗീകരിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട് നിർമാണത്തിന് രണ്ട് സ്ഥലങ്ങളാണ് കണ്ടുവച്ചിരുന്നത്. നിതിനെ അടക്കം ചെയ്ത സ്ഥലത്ത് വീട് വയ്ക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. അവിടെത്തന്നെ സിപിഐഎമ്മിൻ്റെ വീട് ഉയരും.
പ്രതിപക്ഷവും വീട് നിർമിച്ചു നല്‍കാമെന്ന് പ്രഖ്യാപിച്ചല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവരുടെ പ്രഖ്യാപനം പല ദുരനുഭവവും ഉണ്ടല്ലോ എന്നായിരുന്നു റഹീമിൻ്റെ മറുപടി.



