
കണ്ണൂർ: ഡെന്റല്‍ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികള്‍.
അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും.
അതേസമയം, പ്രതികളായ അധ്യാപകർ ഒളിവില്‍ തുടരുകയാണ്. നിതിൻ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ എത്തും. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണ വിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ പുറത്താക്കും എന്നാണ് ഇന്നലെ ചേർന്ന രക്ഷിതാക്കളുടെ യോഗത്തില്‍ കോളേജ് പ്രിൻസിപ്പല്‍ ഉറപ്പു നല്‍കിയത്. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള് ഒന്നും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.



