നിതിൻ രാജിന്റെ ആത്മഹത്യ: പ്രിൻസിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണം; ഡോ. റാമിനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണവുമായി കുടുംബം

Spread the love

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ ആരോപണവുമായി കുടുംബം.

video
play-sharp-fill

ആരോപണ വിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ സഹോദരീഭർത്താവ് അശോക്.

തെളിവുകള്‍ നശിപ്പിക്കാനും നീക്കം നടക്കുന്നു. പ്രിൻസിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ റാമിനെ പുറത്താക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്താണ് കുടുംബത്തിന്റെ പ്രതികരണം. ഡോ. റാം ശിക്ഷയ്ക്ക് അർഹനാണെന്നും ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.