ജെഡിയുവിൽ പ്രതിസന്ധി പുകയുന്നു ; പവൻ വർമയ്‌ക്കെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാർ

ജെഡിയുവിൽ പ്രതിസന്ധി പുകയുന്നു ; പവൻ വർമയ്‌ക്കെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാർ

സ്വന്തം ലേഖകൻ

പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പാർട്ടിയിലെ അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ പവൻ വർമയും തമ്മിലുള്ള പോര് മുറുകുകയാണ്. പവൻ വർമയ്ക്ക് വേണമെങ്കിൽ ഏത് പാർട്ടിയിലും പോകുന്നതിനുള്ള അവകാശമുണ്ടെന്നും അതിന് തന്റെ എല്ലാ ഭാവുകങ്ങളെന്നും പറഞ്ഞ് നിതീഷ് കുമാർ പൊട്ടിത്തെറിച്ചു.

പൗരത്വ ഭേദഗതി നിയമത്തിൽ ചാഞ്ചാടുന്ന നിതീഷ് കുമാറിനെ പരസ്യമായി വിമർശിച്ചതിന്റെ പേരിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതിനെയും ഡൽഹി തിരഞ്ഞെടുപ്പിലേക്ക് ആ സഖ്യം നീട്ടുന്നതിനുമെതിരേ പവർ വർമ വിമർശനമുന്നയിച്ചിരുന്നു. ബിജെപി പുതിയ നിമയ ഭേദഗതിയിലൂടെ മതേതരത്വത്തിനും ഇന്ത്യയെന്ന ആശയത്തിനും വിള്ളൽ വീഴ്ത്തിയിരിക്കുകയാണെന്നാണ് വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ട്വീറ്റും പവൻ വർമ ചെയ്തിരുന്നു. ഇതിനെതിരേയും നിതീഷ് രംഗത്തെത്തി.

ഇത്തരം പ്രസ്താവനകൾ തനിക്ക് അമ്പരപ്പുണ്ടാക്കുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ഇതാണോ സംസാരത്തിന്റെ രീതി അദ്ദേഹം ചോദിച്ചു.