നിഷാ ജോസ് കെ.മാണിക്കെതിരായ അശ്ലീല പരാമർശം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill
പാലാ : ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ.മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ കേസിലെ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി. പ്രതിയായ മജീഷ് കൊച്ചുമലയില്‍ ഏറ്റുമാനൂര്‍ സ്വദേശിയാണ്. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതി ഒളിവില്‍ പോയതായി സൂചനയുണ്ട്. പ്രതിയുടെ അറസ്സ്​ ഉടന്‍ ഉണ്ടാകുമെന്ന്​ പൊലീസ്​ പറഞ്ഞു. ഫെയ്‌സ്ബുക്ക്
ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല പ്രചരണം നടത്തുക എന്ന ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന നിരീക്ഷണത്തി​െൻറ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ കരുതികൂട്ടി അപവാദ പ്രചരണം നടത്തുന്നുവെന്ന്  നിഷ ജോസ് കെ.മാണി കോട്ടയം ജില്ല പൊലീസ്​ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.പരാതിയില്‍  പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്
കണ്ടതി​െൻറ അടിസ്ഥാനത്തിലാണ് പാലാ പൊലീസ്​ കേസെടുത്തത്. ജെയിംസ് ചാക്കോ, ഫിറോസ് ഫിറു ഒറ്റപ്പാലം, സിബിച്ചന്‍ അബ്രഹാം, അന്‍സാര്‍, മജീഷ് കൊച്ചുമലയില്‍ എന്നി പേരുകളിലുള്ള  ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമകളെ പ്രതി ചേര്‍ത്താണ് കേസ്. കേരള പോലീസ് ആക്ട് , ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സൈബര്‍ കുറ്റാന്വേഷണ വിഭാഗം ഫെയ്‌സ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്