video
play-sharp-fill

ജെഎൻയു അക്രമം: രൂക്ഷ വിമർശനവുമായി സംവിധായകൻ എംഎ നിഷാദ്

ജെഎൻയു അക്രമം: രൂക്ഷ വിമർശനവുമായി സംവിധായകൻ എംഎ നിഷാദ്

Spread the love

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: ജെഎൻയുവിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമം വിദ്യാഭാസമില്ലാത്ത കച്ചറകൾക്കും, ഗുണ്ടകൾക്കും, വിദ്യാഭ്യാസമുളളവരോടുളള അടങ്ങാത്ത അസൂയയും കൊടിയ പകയുമാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ന്യൂ ഇന്ത്യ ഗ്ലോബൽ നാസി എഫക്ടെന്നാണ് ഈ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികൾ എബിവിപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖംമൂടിയണിഞ്ഞ സംഘം വിദ്യാർത്ഥികളെയും അധ്യാപകരെയും മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group