
നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം മുണ്ടക്കയം സ്വദേശിയ്ക്ക്
സ്വന്തം ലേഖിക
മുണ്ടക്കയം: നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം മുണ്ടക്കയത്ത് . വരിക്കാനി തുണ്ടിയില്‍ സോമനാണ് 75 ലക്ഷം നേടിയ ഭാഗ്യശാലി.കോണ്‍ട്രാക്‌ടറായ സോമന്‍ സ്‌ഥിരമായി ലോട്ടറി എടുക്കുമായിരുന്നു. ഇടയ്‌ക്കിടെ ചെറിയ ചെറിയ സമ്മാനങ്ങള്‍ അടിച്ചിരുന്നു.
സ്‌ഥിരം ലോട്ടറി അടിക്കുന്ന കച്ചവടക്കാരോട് എനിക്ക് ഒന്നാം സമ്മാനം ഏപ്പോഴെങ്കിലും അടിക്കുമെന്ന് സോമന്‍ വെല്ലുവിളിച്ചു പറയുമായിരുന്നു. അങ്ങനെയാണ് അനീഷിന്റെ ഉടമസ്‌ഥതയിലുള്ള പി.കെ.എസ്. ലക്കി സെന്ററില്‍നിന്നും എടുത്ത് പനക്കച്ചിറ സ്വദേശി ദീപു വിറ്റ ടിക്കറ്റിനെത്തേടി ഒന്നാം സ്‌ഥാനം എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്‌ച മൂന്നുമണിയോടെയാണ് സോമന്‍ കോസ്‌വേ പാലത്തിനു സമീനമുള്ള ലോട്ടറിക്കടയില്‍ എത്തിയത്. വില്‍പന കഴിഞ്ഞ് ശേഷിച്ച ടിക്കറ്റുകള്‍ വാങ്ങി കുശലം പറഞ്ഞ് യാത്രയായി.വില്‍പനക്കാരന്‍ ഒരു സംശയം പ്രകടിപ്പിച്ചതോടെ ജോലിസ്‌ഥലത്തുവച്ചാണ് സോമന്‍ ടിക്കറ്റ് പരിശോധിച്ചത്.
ഇതോടെ ഒന്നാം സ്‌ഥാനം ഉറപ്പിക്കുകയായിരുന്നു.വേങ്ങക്കുന്നിലായിരുന്നു സോമന്റെ പഴയ വീട്. വരിക്കാനിയില്‍ പുതിയ വീടു നിര്‍മിച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച താമസം മാറിയതിനു പിന്നാലെയാണ് ഭാഗ്യം തേടിവന്നത്. ഭാര്യ സാലി. മക്കള്‍ സന്ദച്, സച്ചിന്‍.