video
play-sharp-fill
‘കൊലപാതകം നടന്ന സമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ല: വധശിക്ഷ നടപ്പാക്കരുതെന്ന് നിർഭയ പ്രതി

‘കൊലപാതകം നടന്ന സമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ല: വധശിക്ഷ നടപ്പാക്കരുതെന്ന് നിർഭയ പ്രതി

സ്വന്തം ലേഖകൻ

ഡൽഹി: വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് ഡൽഹി കോടതിയിൽ ഹർജി സമർപ്പിച്ചു. കൊലപാതകം നടന്ന സമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം . രാജസ്ഥാനിൽ നിന്നുമാണ് മുകേഷ് സിംഗിനെ അറസ്റ്റ് ചെയ്തത്.

 

2012 ഡിസംബർ 17ന് ആണ് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. കുറ്റകൃത്യം നടക്കുന്ന ഡിസംബർ 16 ന് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ല. ജയിലിൽ താൻ പീഡിപ്പിക്കപ്പെട്ടെന്നും മുകേഷ് സിംഗ് ഹർജിയിൽ വ്യക്തമാക്കുന്നു .എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഇതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group