video
play-sharp-fill
നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ : പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു ;സന്തോഷമെന്നു നിർഭയയുടെ അമ്മ

നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ : പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു ;സന്തോഷമെന്നു നിർഭയയുടെ അമ്മ

സ്വന്തം ലേഖകൻ

ഡൽഹി : നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുവാനുള്ള തീയതി തീരുമാനിച്ചു. മാർച്ച് മൂന്നിന് രാവിലെ ആറിന് പ്രതികളെ തൂക്കിലേറ്റണമെന്ന് പുതിയ ഉത്തരവ്. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻ ജഡ്ജ് ധർമേന്ദർ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ച് ഉത്തരവിട്ടത്. കോടതി വിധിയിൽ സന്തോഷമെന്നു നിർഭയയുടെ അമ്മ പറഞ്ഞു.

 

 

മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. മുമ്പ് ജനുവരി 17നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകൾ പുറപ്പെടുവിച്ചെങ്കിലും ദയാ ഹർജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകൾ സ്റ്റേ ചെയ്തിരിക്കുകവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേ സമയം കേസിലെ പ്രതികളിൽ ഒരാളായ പവൻ ഗുപ്തക്ക് ദയാഹർജിയും തിരുത്തൽ ഹർജിയും നൽകാനുള്ള അവസരം അവശേഷിക്കുന്നുണ്ട്. ബാക്കി മൂന്ന് പേരുടേയും ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. അതിനാൽ പവൻ ദയാഹർജിയും മറ്റും നൽകിയാൽ ഇപ്പോൾ പുറപ്പെടുവിച്ച മരണവാറണ്ട് വീണ്ടും മാറ്റിവെക്കേണ്ടി വരുമെന്നാണ് അഭിഭാഷകർ പറയുന്നത്.