നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാറ്റി വച്ചു
സ്വന്തം ലേഖകൻ
ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാറ്റി വച്ചു. മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ പട്യാല ഹൗസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിൽ ശിക്ഷയ്ക്കപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന പ്രതികളായ അക്ഷയ് വിനയ് എന്നിവരാണ് ഹർജി നൽകിയത്. വധശിക്ഷ നാളെ രാവിലെ ആറുമണിയ്ക്ക് നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്. തങ്ങളുടെ ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹർജി സമർപ്പിച്ചത്.
Third Eye News Live
0