play-sharp-fill
വധശിക്ഷ ഒന്നിന് ആരാച്ചാർക്ക് കൂലി ഇരുപതിനായിരം രൂപ ; തീഹാർ ജയിലിൽ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

വധശിക്ഷ ഒന്നിന് ആരാച്ചാർക്ക് കൂലി ഇരുപതിനായിരം രൂപ ; തീഹാർ ജയിലിൽ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികളെ തൂക്കിലേറ്റുന്ന ആരാച്ചാർക്ക് വധശിക്ഷ ഒന്നിന് ഇരപതിനാരം രൂപയാണ് കൂലി. നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ 20ന് നടക്കാനിരിക്കേ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാർ പവൻ ജലാദിനെ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മീററ്റിൽ എത്തി തിഹാർ ജയിൽ അധികൃതർ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ഇത് നാലാം തവണയാണ് ആരാച്ചാരെ വധശിക്ഷ നടപ്പാക്കാൻ തിഹാർ ജയിൽ അധികൃതർ എത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും മരണവാറന്റ് കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതികൾ പുനപരിശോധനാ ഹർജിയും ദയാഹർജിയും നൽകിയതോടെയാണ് വധശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധശിക്ഷയ്ക്ക് മുന്നോടിയായി ജയിലിൽ ഡമ്മി പരീക്ഷണങ്ങളും നടത്തി. നാല് പ്രതികൾക്കും ഒരു കഴുമരത്തിലാണ് ശിക്ഷ നടപ്പാക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ ഒരുക്കങ്ങൾ എല്ലാം വിലയിരുത്തി. ലോകശ്രദ്ധ നേടിയ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ പോകുന്ന ആരാച്ചാർക്ക് വലിയ ശമ്പള വർധനവാണ് ഉള്ളത്. ഓരോ വധശിക്ഷയ്ക്കും 20,000 രൂപയാണ് ആരാച്ചാർക്ക് നിശ്ചയിച്ചിരിക്കുന്നത്.

മൂന്നാം നമ്പർ ജയിലിൽ പ്രത്യേക ബാരക്കിലാണ് ആരാച്ചാർ താമസിക്കുന്നത്. ഇതിന് തൊട്ടടുത്ത് തന്നെയാണ് വധശിക്ഷ നടപ്പാക്കുന്ന തൂക്കുമരവും.