video
play-sharp-fill
ശിക്ഷ വധശിക്ഷ തന്നെ…! നിർഭയ വധക്കേസിൽ വിനയ് ശർമ്മയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

ശിക്ഷ വധശിക്ഷ തന്നെ…! നിർഭയ വധക്കേസിൽ വിനയ് ശർമ്മയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വധശിക്ഷ തന്നെ. പ്രതി വിനയ് ശർമ്മയുടെ അപേക്ഷ ഡൽഹി കോടതി തള്ളി. രാഷ്ട്രപതിക്ക് ദയാഹർജിക്കായി സമർപ്പിക്കാനുള്ള രേഖകൾ ജയിൽ അധികൃതർ കൈമാറുന്നില്ലെന്ന് ആരോപിച്ച് വിനയ് ശർമ്മയുടെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

വിനയ് ശർമ്മ വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് നൽകുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. എന്നാൽ എല്ലാ രേഖകളും പ്രതികളുടെ അഭിഭാഷകർക്ക് നൽകിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് തുടർ ഉത്തരവ് നൽകാതെ വിനയ് ശർമ്മയുടെ അപേക്ഷയിന്മേലുള്ള നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികൾ തീസ് ഹസാരി കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നത്.