സഭാ വസ്ത്രം ഇനി ധരിക്കരുതെന്ന് പറഞ്ഞ് പട്ടിണിക്കിട്ടു കൊല്ലാൻ ശ്രമിക്കുകയാണ്,മഠത്തിൽ നിന്നും ഇറങ്ങിപ്പോകാൻ സമ്മർദ്ദം ചൊലുത്തുന്നുണ്ട് : സഭാനേതൃത്വത്തിനെതിരെ ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര
സ്വന്തം ലേഖകൻ
കൽപ്പറ്റ: മഠാധികൃതർ ഭക്ഷണം പോലും നൽകാതെ പീഡിപ്പിക്കുകയാണെന്ന്, ബിഷപ് ഫ്രാങ്കോയ്ക്കെതിരായ നിലപാടിലൂടെ സഭാ നേതൃത്വവുമായി ഭിന്നതയിലായ സിസ്ററർ ലൂസി കളപ്പുര. കഴിഞ്ഞ ഒന്നര മാസമായി മഠത്തിൽ പലതരത്തിലുള്ള മാനസിക പീഡനങ്ങൾ അനുഭവിക്കുകയാണെന്നും സിസ്റ്റർ വ്യക്തമാക്കി.
തന്നെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. മഠത്തിൽനിന്ന് ഇറങ്ങിപോകാൻ നിരന്തരമായി ഇവർ ആവശ്യപ്പെടുന്നു. മഠത്തിൽ വലിയ വിവേചനമാണ് നേരിടുന്നതെന്നും സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതർ നിർബന്ധിക്കുന്നതായും സിസ്റ്റർ ലൂസി കളപ്പുര വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്നറിയിപ്പുകൾ നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്സിസി സന്യാസി സമൂഹത്തിൽനിന്ന് ലൂസിയെ പുറത്താക്കിയിരുന്നു. എന്നാൽ മാനന്തവാടി മുൻസിഫ് കോടതി ഈ നടപടി താൽകാലികമായി മരവിപ്പിച്ചിരിക്കുകയാണ്.