നിർമല സീതാരാമനെതിരെ ‘നിർബല’ പരാമർശം : പാർലമെന്റിൽ മര്യാദയ്ക്ക് നിരക്കാത്ത ഭാഷ ഉപയോഗിക്കരുത് ; അധിർരഞ്ജൻ ചൗധരിക്കെതിരെ നോട്ടീസ്
സ്വന്തം ലേഖിക
ന്യൂഡൽഹി: അനാവശ്യ പ്രസ്താവനകൾ പാടില്ലെന്ന് ബിജെപി എംപിമാരോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി പാർലമെൻററി പാർട്ടി യോഗത്തിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയുടെ ശാസന .
പാർലമെൻറി മര്യാദയ്ക്കു നിരക്കാത്ത ഭാഷ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധനമന്ത്രി നിർമ്മല സീതാരാമനെ കോൺഗ്രസ് അംഗം അധിർരഞ്ജൻ ചൗധരി നിർബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് നിർമ്മലാ സീതാരാമനെ ‘നിർബല’ എന്ന് അധിർരഞ്ജൻ ചൗധരി പരിഹസിച്ചത്. ഇതിനു മറുപടിയുമായി നിർമല തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമർശനം തനിക്കെതിരെ ഉയരുന്നതായും അത്തരം ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. തന്നെ കഴിവില്ലാത്തവളെന്ന് വിശേഷിപ്പിക്കുന്നവർ കാലാവധി പൂർത്തിയാകുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകണെമെന്നും ധനമന്ത്രി പാർലമെൻറിൽ പറഞ്ഞിരുന്നു.