play-sharp-fill
നിറപറ എം.ഡി ഇനി വക്കീൽ, ഫുഡ് സേഫ്റ്റി കമ്മീഷണർ അനുപമയുടെ നടപടി വഴിത്തിരിവായി

നിറപറ എം.ഡി ഇനി വക്കീൽ, ഫുഡ് സേഫ്റ്റി കമ്മീഷണർ അനുപമയുടെ നടപടി വഴിത്തിരിവായി

സ്വന്തം ലേഖകൻ

കൊച്ചി: നിറപറ എം.ഡി ബിജു കർണ്ണൻ അഭിഭാഷക ജോലിയിലേക്ക്. ഫുഡ് സേഫ്റ്റി കമ്മീഷണറായിരുന്ന ടി.വി അനുപമ സ്വീകരിച്ച നിലപാടുകൾ തനിയ്ക്ക് കൈപ്പേറിയ അനുഭവങ്ങളായിരുന്നു. അന്ന് കോടതികൾ കയറി ഇറങ്ങിയതാണ് അഭിഭാഷകനാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും ബിജു കർണ്ണൻ തന്റെ ഫെയ്സബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒരു വർഷത്തോളം കേസുമായി ബന്ധപ്പെട്ട് നടന്നു എന്നും അഡ്വ. രഞ്ജിത് ശങ്കറിനെപ്പോലുള്ളവരുടെ ഉപദേശങ്ങളാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്നും നിറപറ എംഡി പോസ്റ്റ്ലൂടെ പറയുന്നു. കർണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതത്തിലെ പ്രതിസന്ധികളിൽ സന്ധിചെയ്യാതെ, തളർന്നു നിൽക്കാതെ, അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു പുതിയ മേഖലയിലേയ്ക്ക് തന്നെ കടന്നെത്തുമ്പോൾ ആണ് നമ്മുടെ ആത്മ വിശ്വാസവും ഊർജ്ജസ്വലതയും വർദ്ധിക്കുന്നത്. ഫുഡ് സേഫ്റ്റി കമ്മീഷണർ ശ്രീമതി ടി.വി അനുപമ ഐ.എ.എസ് ഉണ്ടായിരുന്നപ്പോൾ ഫുഡ് സേഫ്റ്റി ഡിപാർട്ട്‌മെന്റിൽ നിന്നും നേരിടേണ്ടിവന്ന വളരെ കൈപ്പേറിയ അനുഭവം കമ്പനിയെ വലിയ സാമ്പത്തിക നഷ്ടത്തിലേയ്ക്ക് തള്ളിവിട്ടപ്പോഴും കേസുകൾ നടത്തുന്നതിനായി വീണ്ടും ഹൈകോർട്ടിലെയും സുപ്രീം കോർട്ടിലെയും ധാരാളം നിയമജ്ഞരെ സമീപിക്കേണ്ടിവന്നപ്പോഴും പെറ്റീഷൻ ഉണ്ടാക്കാൻ കൂടെ നിൽക്കുകയും കോടതികളിൽ നിരവധി തവണ പോവേണ്ടി വരികയും ഒക്കെ ചെയ്തപ്പോൾ അഡ്വക്കേറ്റ്മാരോടൊപ്പം നമുക്കും ഈ വിഷയങ്ങൾ പഠിച്ചു അവതരിപ്പിക്കാൻ സാധിക്കുമോ എന്നൊരു ആശയം തോന്നുകയും അതിന്റെ സാക്ഷാത്കാരത്തിനായി നിയമം പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു .അതൊരു വലിയ ആഗ്രഹം ആയിരുന്നു. നിയമം കൃത്യമായി വ്യാഖാനം ചെയ്യുക വഴി കോടതിയിൽ നിന്നും കിട്ടിയ വലിയ റിലീഫ് വലിയ പ്രചോദനമായി അങ്ങനെ ബംഗലൂരു കർണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ.എൽ.ബി പാസ്സായി എന്റോൾ ചെയ്തു. അതിനു ദൈവത്തിനു നന്ദി. ഇനി മുന്നോട്ടുള്ള കരിയറിലും നിയമം തന്നെ കൈകാര്യം ചെയ്യണം എന്നാണ് എന്റെ ആഗ്രഹമെന്ന്‌ ബിജു കർണ്ണൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.