video
play-sharp-fill
സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 168 പേര്‍; ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകൾ ; ആദ്യത്തെ കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേര്‍; അതില്‍ 127 ആരോഗ്യപ്രവര്‍ത്തകര്‍; കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട്;നിപയെ പിടിച്ചു കെട്ടാൻ സംസ്ഥാനം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 168 പേര്‍; ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകൾ ; ആദ്യത്തെ കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേര്‍; അതില്‍ 127 ആരോഗ്യപ്രവര്‍ത്തകര്‍; കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട്;നിപയെ പിടിച്ചു കെട്ടാൻ സംസ്ഥാനം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്നാമതും നാല് നിപ കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയില്‍ എത്തുന്നത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആര്‍ സംഘവും കോഴിക്കോടെത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ സംഘം നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തു പനി ബാധിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയാണ് മെഡിക്കല്‍ കോളജ് ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍ ഉള്ളത്. നിപ ആശങ്കകളുടെ പശ്ചാത്തലത്തില്‍ കടുത്ത പനി ഉള്ളതിനാലാണ് വിദ്യാര്‍ത്ഥിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്. ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.മരിച്ച രണ്ടു പേര്‍ക്കും ചികിത്സയിലുള്ള രണ്ടു പേര്‍ക്കുമാണു രോഗബാധ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിള്‍ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു സ്ഥിരീകരണം.

ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യസഹോദരനുമാണ് നിപ്പ സ്ഥിരീകരിച്ചത്. നാലു വയസ്സുള്ള മകള്‍ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്. നിപ്പ സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കത്തില്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ തേടുകയാണെന്നു മന്ത്രി അറിയിച്ചു. 7 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ആദ്യം മരിച്ച വ്യക്തിയുമായി ആശുപത്രിയില്‍ നിന്നാണ് സമ്ബര്‍ക്കമുണ്ടായത്. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. നിപ്പയെ അതിജീവിച്ച അനുഭവമുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

”സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 168 പേരുണ്ട്. ആദ്യത്തെ കേസിലെ സമ്ബര്‍ക്കപ്പട്ടികയില്‍ 158 പേരാണ്. അതില്‍ 127 ആരോഗ്യപ്രവര്‍ത്തകരാണ്. ബാക്കി 31 പേര്‍ വീട്ടിലും പരിസരത്തും ഉള്ളവര്‍. രണ്ടാമത്തെ കേസിലെ സമ്ബര്‍ക്കപ്പട്ടികയില്‍ നൂറിലേറെ പേരാണുള്ളത്. എന്നാല്‍, അതില്‍ 10 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്ബര്‍ക്കപ്പട്ടികയിലുള്ളരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. ആരൊക്കെയായിട്ടാണ് അടുത്തിടപഴകിയിട്ടുള്ളത് എന്നു കണ്ടെത്താൻ ഇവര്‍ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും.

വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച്‌ സര്‍വേ നടത്തും. 3 കേന്ദ്ര സംഘങ്ങള്‍ ബുധനാഴ്ച എത്തും. ആരും ആശങ്കപ്പെടേണ്ടതില്ല. ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പും സര്‍ക്കാരും നല്‍കും. സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണം

തുണേരിയില്‍ ബ്ലോക്കുതല അവലോകന യോഗം നാദാപുരം അതിഥി മന്ദിരത്തില്‍ ഇ.കെ.വിജയൻ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രാഥമിക സമ്ബര്‍ക്ക പട്ടിയില്‍ ഉള്‍പ്പെട്ടവള്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കമില്ലാതെ മാറി നില്‍ക്കണം. അനാവശ്യമായ ആശുപത്രി, മരണവീടുകള്‍ സന്ദര്‍ശനം പൂര്‍ണമായി ഒഴിവാക്കണം. പുണെ വൈറോളജി ഇന്റിസ്റ്റ്യൂട്ടിലെ റിപ്പോര്‍ട്ടിനു ശേഷം ആവശ്യമെങ്കില്‍ പഞ്ചായത്തുതല ജാഗ്രതാ സമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണമെന്നും തീരുമാനിച്ചു.

യോഗത്തില്‍ തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.മുഹമ്മദലി, കെ.പി.പ്രദീഷ്, നസീമ കൊട്ടാരത്തില്‍, പി.ഷാഹിന, എൻ.പി.പത്മിനി, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മരാജു, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍, വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.