video
play-sharp-fill
നിപ്പ വൈറസ് ഭീതി, വിപണിയിൽ വൻ നഷ്ടം.

നിപ്പ വൈറസ് ഭീതി, വിപണിയിൽ വൻ നഷ്ടം.

സ്വന്തം ലേഖകൻ

കോട്ടയം: നിപ്പാ വൈറസ് ഭീതി മൂലം വിപണിയിൽ വൻ നഷ്ടം. പത്ത് ദിവസത്തിനിടെ 10000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു. ഒരു ദിവസം സംസ്ഥാനത്ത് ഒരു ദിവസം 2000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ് നടക്കുന്നതെന്ന് കണക്ക്. ഇത് റമദാനിൽ ഇരട്ടിയായി വർധിക്കുകയും വിദേശങ്ങളിലേക്കുള്ള കയറ്റുമതിയും ഇരട്ടിയാകുകയും ചെയ്യും. എന്നാൽ നിപ്പാ വൈറസ് ഭീതിയുണ്ടായതോടെ എല്ലാം അവതാളത്തിലായി. റമദാനിൽ പഴ വിപണി കൂടുതൽ നേട്ടം കൊയ്യുന്ന കാലമാണ്. എന്നാൽ റമദാനിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ വൻ നഷ്ടമാണ് പഴവിപണിയിലുണ്ടായത്. ഏകദേശം 10000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപരികൾ പറയുന്നു. വൈറസ് ഭീതിയുണ്ടായതോടെ ജനങ്ങൾ പഴം വാങ്ങാതെയായി. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് വൈറസ് ഭീതിയുണ്ടായിരുന്നതെങ്കിലും പഴങ്ങൾ വാങ്ങാൻ സംസ്ഥാനത്തെ മൊത്തം മാർക്കറ്റുകളിലും ആളില്ലാത്ത അവസ്ഥയുണ്ടായി. മാമ്പഴത്തിനാണ് കനത്ത തിരിച്ചടിയുണ്ടായത്. വൈറസ് വ്യാപിക്കുന്നത് പഴങ്ങളിലൂടെയാണെന്ന പ്രചാരണമാണ് തിരിച്ചടിയായത്. ഭീതി ശക്തമായതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളും കേരളത്തിൽ നിന്നുള്ള പഴങ്ങൾ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ വിപണികളിൽ നിന്ന് പഴം വാങ്ങുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കാരണം ഇവിടെ എത്തുന്ന പഴങ്ങൾ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളതല്ലെന്നും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമടക്കം വരുന്നതാണെന്നും വ്യാപരികൾ പറയുന്നു. കോഴിക്കോട് നിപ്പാ വൈറസ് ഭീതിയുണ്ടാകുമ്പോൾ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പഴങ്ങൾ വാങ്ങുന്നതിൽ പ്രശ്നമില്ലെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.