
ധാക്ക: ബംഗ്ലാദേശില്‍ നിപ വൈറസ് ബാധിച്ച് ഒരു മരണം . ജനുവരി 28ന് മരിച്ച സ്ത്രീക്ക് നിപ വൈറസ് ബാധ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.
പശ്ചിമ ബംഗാളില്‍ നിപ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബംഗ്ലാദേശിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് ആരോഗ്യരംഗത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മരിച്ച സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന 35 പേരെ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗബാധയില്ല.
ജനുവരി 21നാണ് നവഗാവ് ജില്ലയിലെ 50 വയസുള്ള സ്ത്രീയെ പനിയും മറ്റ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അടുത്ത കാലത്തൊന്നും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഒരുതരം പാനീയം കുടിച്ചിരുന്നു. ചികിത്സയിലിരിക്കെ 28ന് മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ സ്രവം നിപ പരിശോധനയ്ക്ക് എടുത്തത്.







