നിപ വൈറസ് ബാധ; ആശങ്കയിൽ തിരുവനന്തപുരവും; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തിൽ

നിപ വൈറസ് ബാധ; ആശങ്കയിൽ തിരുവനന്തപുരവും; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തിൽ

സ്വന്തം ലേഖിക 

തിരുവനന്തപുരം: നിപ ആശങ്ക തിരുവനന്തപുരത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തിലാണ്. ബിഡിഎസ് വിദ്യാര്‍ത്ഥിയെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വിദ്യാര്‍ത്ഥിയുടെ ശരീര സ്രവങ്ങള്‍ പരിശോധിക്കും. എന്നാല്‍, ആശങ്കപെടെണ്ട സാഹചര്യമില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേര്‍ക്കും സമ്ബര്‍ക്കമുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഒമ്ബത് വയസുകാരനും നിപ സ്ഥിരീകരിച്ചവരില്‍ ഉണ്ട്. 127 ആരോഗ്യപ്രവര്‍ത്തകരടക്കം 168 പേരാണ് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.