കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകന് നിപ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവര്‍ മൂന്നായി; ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകനാണ് രോഗബാധ

കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകന് നിപ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവര്‍ മൂന്നായി; ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകനാണ് രോഗബാധ

സ്വന്തം ലേഖകൻ

കോഴിക്കോട്: സ്വകാര്യാശുപത്രിയിലെ 24കാരനായ ആരോഗ്യപ്രവര്‍ത്തകന് നിപ. നിലവില്‍ നിപ ബാധിച്ച് ചികില്‍സയിലുള്ളവര്‍ മൂന്നായി. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകനാണ് രോഗബാധ.

അതേസമയം, നിപ ബാധയെ തുടര്‍ന്ന് കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തും. അതിനിടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ എണ്ണം 789 പേരായി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യസംഘവും പുണെയില്‍ നിന്നുള്ള സംഘവും നാളെ പുലര്‍ച്ചെ കോഴിക്കോട് എത്തും. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പും ജില്ലാഭരണകൂടം പുറത്ത് വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്പര്‍ക്കപട്ടികയില്‍ 87 പേരെയാണ് ഏറ്റവും ഒടുവില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ പട്ടികയില്‍ ഉള്ളവരുടെ എണ്ണം 789 പേരായി ഉയര്‍ന്നു. ഇത് ഇനിയും വര്‍ധിക്കും. ആകെ 20 പേര്‍ ചികില്‍സയിലുണ്ട്. 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 7 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണ്. വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുന്ന മൂന്ന് പേര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടാനില്ല. ഇന്ന് രാത്രി കേന്ദ്ര സംഘവും പുണെയില്‍ നിന്നുള്ള സംഘവുമെത്തും. ചെന്നൈയില്‍ നിന്നുള്ള സംഘം കോഴിക്കോടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

നാളെ പുലര്‍ച്ചെ മരുന്ന് എത്തിക്കും. ആയഞ്ചേരിയിലും മരുതോങ്കരയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍്മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും. പൊതുഗതാഗതമടക്കമുള്ളവ എട്ട് പഞ്ചായത്തുകളില്‍ നിരോധിച്ചു. വാഹനപരിശോധനയും ആരംഭിച്ചു. ജാനകികാട്ടില്‍ ചത്ത നിലയില്‍ കണ്ട കാട്ടുപന്നിയെ നിപയുടെ പശ്ചാത്തലത്തില്‍ വിശദമായ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.