
മലപ്പുറം: നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്ര സംഘം, ഇന്ന് നിപ ബാധിത മേഖലകൾ സന്ദർശിക്കും.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ചിട്ടുള്ള പ്രത്യേക സംഘമാണ് ജില്ലാ സന്ദർശനത്തിനെത്തിയത്.
സംസ്ഥാനത്ത് 116 പേരാണ് ഹൈസ്ക് വിഭാഗത്തില്‍ നിപ നിരീക്ഷണത്തില്‍ തുടരുന്നത്. നിപ പ്രതിരോധ നടപടികള്‍ കൂടുതല്‍ ഫലപ്രദമായി നടത്തുന്നതിനായാണ് കേന്ദ്രസംഘം മലപ്പുറത്തെത്തിയത്. നിപ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന 38 വയസ്സുള്ള സ്ത്രീയുടെ ആരോഗ്യനില സംഘം നേരിട്ട് വിലയിരുത്തുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ നിപ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് നാഷണല്‍ ജോയിൻറ് ഔട്ട് ബ്രേക്ക് റെസ്പോണ്‍സ് ടീമാണ്. ഇവർ മലപ്പുറം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവ്വേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘവും ഇന്നെത്തും. 498 പേരാണ് സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിലുള്ളത്. 29 പേർ ഹൈസ്റ്റ് റിസ്കിലും 116 പേർ ഹൈറിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.