
സ്വന്തം ലേഖകൻ
ആലപ്പുഴ : 9-ാം ക്ലാസ് വിദ്യാർഥിയ്ക്കു നിർബന്ധിച്ചു മദ്യം നൽകിയ യുവാവ് പൊലീസ് പിടിയിൽ. അബോധാവസ്ഥയിലായ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചൂനാട്ട് വാടകയ്ക്കു താമസിക്കുന്ന വള്ളികുന്നം തെക്കേമുറി ഷമീർ മൻസിലിൽ ഷമീറാണ് (28) പിടിയിലായിലായത്.വിദ്യാർഥിയെ ഇയാൾ വീട്ടിലേക്കു വിളിച്ചുവരുത്തി നിർബന്ധിച്ചു മദ്യം നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് മണിയായിട്ടും സ്കൂളിൽ നിന്നും തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെ അമ്മ നടത്തിയ അന്വേഷണത്തിലാണ് രാത്രി ഏഴുമണിയോടെ ഷമീറിന്റെ വീട്ടിൽനിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും ബോധം തെളിയാഞ്ഞതിനെ തുടർന്ന് വള്ളികുന്നം പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സ നൽകിയിട്ടും ബോധം തെളിയാഞ്ഞതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാൽ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു.എന്നാൽ വിദ്യാർഥി മദ്യപിച്ച ശേഷം തന്റെ വീട്ടിൽ എത്തുകയായിരുന്നുവെന്നാണ് ഷമീർ പറയുന്നത്.