
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ബാക്കി നിൽക്കെ ആരോപണ പ്രത്യാരാപോണങ്ങളുമായി സ്ഥാനാർത്ഥികൾ പ്രചരണം ശക്തമാക്കി.
നാട്ടിൽ പട്ടിയും പൂച്ചയും ഇറങ്ങുന്ന പോലെയാണ് നിലമ്പൂരിൽ ആനയും പുലിയും കടുവയും ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു.
മുഖ്യമന്ത്രി എത്ര ദിവസം കൂടുതൽ നിലമ്പൂരിൽ നിൽക്കുന്നുവോ അത്രയും തന്റെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻവറിനായി യൂസഫ് പത്താൻ പ്രചാരണത്തിന് എത്തുന്നത് കാര്യമാക്കുന്നില്ല. കുറെയേറെ സ്വതന്ത്രർ നിലമ്പൂരിൽ മത്സരിക്കുന്നുണ്ട്, അതിൽ ഒരാൾ മാത്രമാണ് അൻവർ .
സിബിഐയെ ബിജെപി ഉപയോഗിക്കുന്ന പോലെയാണ് പോലീസിനേയും സർക്കാർ ഉദ്യോഗസ്ഥരെയും സിപിഎം ഉപയോഗിക്കുന്നത് അതാണ് ഷാഫിയുടെയും രാഹുലിൻ്റേയും പെട്ടി പരിശോധനയിലൂടെ പോലീസ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.