നിലമ്പൂരില്‍ അയല്‍വാസിയുടെ വീടിന് പിന്നില്‍ ദുരൂഹ സാഹചര്യത്തില്‍ വയോധികന്റെ മൃതദേഹം; സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു; മരണ കാരണം വ്യക്തമല്ല

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്.

മരണ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അയല്‍വാസിയുടെ വീടിന്റെ പിന്‍ഭാഗത്ത് ശുചിമുറിയുടെ പുറകുവശത്തായാണ് മൃതദേഹം കിടന്നിരുന്നത്. സൈക്കളില്‍ തുണി കച്ചവടം നടത്തുകയും ആക്രി സാധനങ്ങള്‍ എടുത്ത് വില്‍ക്കുകയും ചെയ്യുന്നയാളാണ് ഹനീഫ. ഇന്നലെ ആക്രി സാധനങ്ങള്‍ കയറ്റി പോയ ഹനീഫ വൈകുന്നേരം അഞ്ചരയ്ക്ക് വീട്ടിലെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പുറത്തുപോയ ഹനീഫയെ പുലര്‍ച്ചെയായിട്ടും കാണാതായതോടെ തിരച്ചില്‍ നടത്തിയിരുന്നു. ഈ സമയത്താണ് അയല്‍വാസിയുടെ വീടിന് പുറകില്‍ ഹനീഫ മരിച്ചു കിടക്കുന്നതായി അറിഞ്ഞതെന്ന് മകന്‍ മുഹമ്മദ് ഷഹല്‍ പറഞ്ഞു. സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.