നിയമസഭാ പുരസ്‌കാരം എം ടി. വാസുദേവൻനായര്‍ക്ക്; പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും; ഒരുലക്ഷം രൂപയും ശില്പവുമാണ് സമ്മാനമായി നൽകുക
സ്വന്തം ലേഖിക
തിരുവനന്തപുരം: എം.ടി. വാസുദേവൻനായര്‍ക്ക് കല, സാഹിത്യം, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം. ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്പീക്കര്‍ എ.എൻ. ഷംസീര്‍ അറിയിച്ചു.
നിയമസഭാ പുസ്തകോത്സവം നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
240 പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യുന്നതാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കടുക്കുന്ന പാനല്‍ചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള സംവാദം, കവിയരങ്ങ്, അക്ഷരശ്ലോകസദസ്സ് എന്നിവയുണ്ടാകും. 160 പ്രസാധകരുടേതായി 255 സ്റ്റാളുകളുണ്ടാകും.
ആദ്യദിനത്തില്‍ നോബേല്‍ സമ്മാനജേതാവായ കൈലാഷ് സത്യാര്‍ഥി പങ്കെടുക്കും. തുടര്‍ദിവസങ്ങളില്‍ പെരുമാള്‍ മുരുകൻ, ഷബ്നം ഹഷ്മി, ശശി തരൂര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രൊഫ. വി. മധുസൂദനൻ നായര്‍, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിതാ നായര്‍, പ്രഭാവര്‍മ, കെ.ആര്‍. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുക്കും.