video
play-sharp-fill
ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പ്ലാസ്റ്റർ വായിലൊട്ടിച്ച ശേഷം ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ കുത്തികയറ്റി ; ശ്വാസം മുട്ടിച്ചും ചവിട്ടിയും അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുളത്തിലെറിഞ്ഞു ;  കോൺഗ്രസ് ഓഫീസിൽ വച്ച് തൂപ്പുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി ഉത്തരവ്

ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പ്ലാസ്റ്റർ വായിലൊട്ടിച്ച ശേഷം ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ കുത്തികയറ്റി ; ശ്വാസം മുട്ടിച്ചും ചവിട്ടിയും അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുളത്തിലെറിഞ്ഞു ; കോൺഗ്രസ് ഓഫീസിൽ വച്ച് തൂപ്പുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി: കേരളക്കരയെ ഞെട്ടിച്ച നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്. കേസിലെ ഒന്നാംപ്രതിയായ നിലമ്പൂർ എൽ.ഐ.സി റോഡിൽ ബിജിനയിൽ ബി.കെ. ബിജു (37), രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുശ്ശേരിയിൽ ഷംസുദ്ദീൻ(28) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇരുവരെയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഹൈക്കോടതി വെറുതെവിട്ടത്.

കേസിൽ ബിജുവിനെയും ഷംസുദ്ദീനെയും നേരത്തെ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു.2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ പ്ലാസ്റ്റർ മുഖത്തൊട്ടിച്ച് ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ കയറ്റി ക്രൂരത കാണിച്ച ശേഷം ശ്വാസം മുട്ടിച്ചും ചവിട്ടിയുമാണ് തൂപ്പുകാരി കോവിലകത്തുമുറി ചിറക്കൽ രാധ(49)യെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ചാക്കിലാക്കി കുളത്തിലെറിയുകയായിരുന്നു.

2014 ഫെബ്രുവരി അഞ്ചിന് രാവിലെയാണ് കേസിന്നാസ്പദമായ സംഭവം. കോൺഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികൾ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കിൽ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കൽ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ ഉപേക്ഷിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

രാധയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഫെബ്രുവരി 9ന് വൈകുന്നേരത്തോടെയാണ് മൃതദേഹം കുളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. 10ന് രാവിലെ കുളം വറ്റിച്ച് മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾ രാധയുടേതെന്ന് തിരിച്ചറിയുകയായിരുന്നു.

ബിജുവിന്റെ അവിഹിതബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

കേസിലെ ഒന്നാംപ്രതി ബിജു മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു. ബിജുവിനെയും ഷംസുദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2015ൽ ഇരുവരെയും മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ബലാൽസംഗം എന്ന വകുപ്പ് നിർവചനത്തിൽ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കൊലക്കേസാണിത്. ജഡം തിരിച്ചറിയാനായി ഡി എൻ എ പരിശോധന നടത്തിയ ആദ്യ കേസുകൂടിയാണ്. കേസിൽ രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽനിന്നാണ് കണ്ടെത്തിയിരുന്നത്. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈൽഫോൺ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തിരുന്നു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണ് കളഞ്ഞതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

കഴിഞ്ഞ ഏഴുവർഷമായി കേസിലെ പ്രതി ബിജു കോൺഗ്രസ് ഓഫീസ് സെക്രട്ടറിയായിരുന്നു. വർഷങ്ങളായി രാധയും ഇതേ ഓഫീസിൽ തൂപ്പുജോലി ചെയ്തു വരികയുമായിരുന്നു. വളരെ അടുപ്പത്തിലായിരുന്നു ഇരുവരുമെങ്കിലും കുറച്ചു നാളായി അകന്നിരുന്നുവെന്ന് ബിജു മൊഴി നൽകിയിട്ടുണ്ട്.

ഇതിന് പിന്നാലെ രാധ മനസ്സുതുറന്നാൽ തന്റേതടക്കമുള്ള ചിലരുടെ കുടുംബജീവിതം തകരുമെന്ന് ബിജു ഭയന്നിരുന്നു. ഇതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വർഷങ്ങൾക്ക് യാണ്‌