video
play-sharp-fill

സ്ഥിരമായി രാത്രി ഡ്യൂട്ടി നൽകി ശിക്ഷ: സിഐ നവാസിനു പിന്നാലെ മറ്റൊരു പൊലീസുകാരനെ കൂടി കാണാതായി; പൊലീസുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം സാധാരണക്കാരെ ബാധിക്കുന്നു

സ്ഥിരമായി രാത്രി ഡ്യൂട്ടി നൽകി ശിക്ഷ: സിഐ നവാസിനു പിന്നാലെ മറ്റൊരു പൊലീസുകാരനെ കൂടി കാണാതായി; പൊലീസുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം സാധാരണക്കാരെ ബാധിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിലെ നല്ലൊരു വിഭാഗം അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ സൂചനകൾ പുറത്തേയ്ക്ക്. സേന പൊട്ടിത്തെറിയിലേയ്‌ക്കെന്ന സൂചന നൽകിയാണ് തുടർച്ചയായി പൊലീസ് ഉദ്യോഗസ്ഥരെ കാണാതാകുന്നത്.
സി.ഐ നവാസിനും, കണ്ണൂർ ക്യാമ്പിലെ പൊലീസുകാരൻ രാജി വയ്ക്കാനൊരുങ്ങിയതിനും പിന്നാലെ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ഒരു പൊലീസുകാരനെ കൂടി കാണാതായി. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആനന്ദ് ഹരിപ്രസാദിനെയാണ് ശനിയാഴ്ച രാത്രി 12 മുതൽ കാണാതായത്. മേലുദ്യോഗസ്ഥനിൽ നിന്നും ഉണ്ടായ മാനസിക സംഘർഷങ്ങളെ തുടർന്നാണ് ഹരിപ്രസാദ് നാട് വിട്ടതെന്നാണ് ആരോപണം. തിങ്കളാഴ്ച പുലർച്ചെയോടെ ഇയാളെ കൊച്ചിയിൽ നിന്നും കണ്ടെത്തി.

മേലുദ്യോഗസ്ഥനുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ് നവാസിനെ കണ്ടെത്തിയതിന് പിന്നാലെയാണ് സമാന സാഹചര്യത്തിൽ മറ്റൊരു പൊലീസുകാരൻ വീടു വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനന്ദ് ഹരിപ്രസാദ് ഇന്നലെ ഉച്ചയ്ക്ക് 12 ന് ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും എവിടെയാണെന്ന് പറഞ്ഞില്ല. തിങ്കളാഴ്ച മടങ്ങിയെത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വിവരമില്ല. സ്ഥിരമായി രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതു മൂലം ആനന്ദ് മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ഭാര്യ പറയുന്നു. ജോലി സമ്മർദ്ദം താങ്ങാനാകാതെ ഞാൻ പോവുകയാണെന്ന് ശനിയാഴ്ച രാത്രി 12ന് ജില്ലാ പൊലീസ് മേധാവിക്കും അടൂർ ഡിവൈ.എസ്.പിക്കും ആനന്ദ് വാട്സ് ആപ്പിൽ സന്ദേശമയച്ചിരുന്നു. ഇന്നലെ രാവിലെയാണ് സന്ദേശം ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ആനനന്ദിനെ കണ്ടെത്താൻ ഇന്നലെ രാവിലെ മുതൽ ജില്ലയിലുടനീളം വാഹന പരിശോധന നടത്തി. അടൂർ, ഏനാത്ത് ഭാഗങ്ങളിലെ പ്രധാന സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകളും പരിശോധിച്ചു.മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ഇയാൾ എറണാകുളത്ത് ഉണ്ടെന്നാണ് വിവരം