
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന
രാത്രി കർഫ്യുവിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. ട്രക്കുകൾക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും രാത്രി കർഫ്യൂ ബാധകമല്ല.
കൂടാതെ ബസുകളിലെ യാത്രയ്ക്കും വിലക്കുകൾ ഉണ്ടാവില്ല. ബസ്, ട്രെയിൻ സ്റ്റേഷനുകളിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊവിഡ് വ്യാപനം ഈ നിലയ്ക്ക് ആണെങ്കിൽ വെന്റിലേറ്റർ, ഐ.സി.യു അടക്കമുള്ള സംവിധാനങ്ങൾ ഓഗസ്റ്റോടെ നിറയുമെന്നും കൂടുതൽ കരുതൽ വേണമെന്നുമാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.