video
play-sharp-fill

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍

Spread the love

തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്.

തിരുനാവായ എടക്കുളത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സംഘം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇഡിയും എന്‍ഐഎയും എത്തിയത്.

വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം ഏഴ് മണിയോടെയാണ് സി പി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പുത്തനത്താണിയില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group