ദേശീയ അന്വേഷണ ഏജന്‍സി തേടിയത് പിഎഫ്‌ഐയുടെ സാമ്പത്തിക സ്രോതസ്സുകൾ; റെയ്ഡ് നടത്തിയത് 56 ഇടങ്ങളില്‍; വിതുരയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും സഹോദരനും ജീവനക്കാരനും പിടിയില്‍; കൊച്ചിയില്‍ എടവനക്കാട് സ്വദേശി മുബാറക്ക് കസ്റ്റഡിയില്‍; നേതാക്കളുടെ വീടുകളില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് ആഴത്തിലിറങ്ങാന്‍ ലക്ഷ്യമിട്ട് ഇന്ന് എന്‍ഐഎ 56 ഇടങ്ങളില്‍ റെയ്ഡ് നടത്തി.

സംസ്ഥാന വ്യാപകമായി നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന എന്നെ വൈകിയാണ് അവസാനിച്ചത്.

പരിശോധനയില്‍ ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സെപ്റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ 7 എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍, 7 മേഖലാ തലവന്മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എന്‍ഐഎ അറിയിച്ചു.

എറണാകുളം റൂറലില്‍ 13 ഇടങ്ങളിലായിരുന്നു പരിശോധന. വീട്ടില്‍ നിന്ന് ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയതോടെയാണ് എടവനക്കാട് സ്വദേശി മുബാറക്കിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. വിതുരയില്‍ നിന്നു കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ എന്‍ഐഎ ഓഫിസിലേക്കു കൊണ്ടുപോയി.

സുല്‍ഫിയുടെ വിതുര തൊളിക്കോട് പുളിമൂട്ടിലെ വീട്ടിലാണ് പരിശോധന നടത്തിയത്. എന്‍ഐഎ ഡിവൈഎസ്‌പി ആര്‍.കെ.പാണ്ടെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.