video
play-sharp-fill

കോട്ടയം മുണ്ടക്കയത്ത് പുലർച്ചെ രണ്ട് മണിക്ക് വീട് റെയ്ഡ് ചെയ്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ പൊക്കി; വണ്ടൻപതാൽ സ്വദേശി നജുമുദ്ദീനെ പൊക്കിയത് മാസങ്ങൾ നീണ്ട നിരീക്ഷണത്തിന് ശേഷമെന്ന് സൂചന; നജുമുദ്ദീൻ പോപുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകൻ

Spread the love

മുണ്ടക്കയം: എൻ ഐ എ ​പൊലീസ് സംഘം ഇന്ന് വെളുപ്പിനെ രണ്ട് മണിക്ക് പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനും വണ്ടൻപതാൽ സ്വദേശിയുമായ നജുമുദ്ദീന്റെ വീട് വളഞ്ഞ് ഇയാളെ പിടികൂടി.

നജുമുദ്ദീൻ പോപുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഫോൺ കോൾ വിവരങ്ങൾ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവുണ്ടെന്നും ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് ഇയാളെ എൻ ഐ എ പിടികൂടിയതെന്നുമാണ് ലഭിക്കുന്ന വിവരം. പിടികൂടിയ നജുമുദ്ദീനെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.

ഇതിനെത്തുടർന്ന് എൻഐഎ ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായി വണ്ടൻപതാലിലും മുണ്ടക്കയത്തും പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അ‌റിവായിട്ടില്ല.