play-sharp-fill
വനിതാ വില്ലേജ് ഓഫീസറുടെ ആത്മഹത്യശ്രമം കുറ്റക്കാർക്കെതിരെ നടപടി വേണം : എൻ ജി ഒ അസോസിയേഷൻ

വനിതാ വില്ലേജ് ഓഫീസറുടെ ആത്മഹത്യശ്രമം കുറ്റക്കാർക്കെതിരെ നടപടി വേണം : എൻ ജി ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: തൃശ്ശൂർ ജില്ലയിലെ പുത്തൂർ വില്ലേജ് ഓഫീസറും എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എൻ.സിമിയെ ഘരാവോ ചെയ്യുകയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.


കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടി നിയോഗിക്കപ്പെട്ടിട്ടുള്ള വില്ലേജ് ഓഫീസർമാർക്ക് പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ജോലിയും കൂടി ഇപ്പോൾ വന്നു ചേർന്നിട്ടുണ്ട്.
സർവറുകൾ കൃത്യമായി പ്രവർത്തിക്കാത്തത് സർട്ടിഫിക്കറ്റുകൾ യഥാസമയം നല്കാൻ കഴിയാതെ വരുന്നതിന് മറ്റൊരു കാരണവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരെ സമ്മർദ്ദത്തിലാഴ്ത്തി മാനസികമായും ശാരീരികമായും തകർക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാമ്പാടി വില്ലേജ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ബിനോജ് എസ്. മുഖ്യ പ്രഭാഷണം നടത്തി. റജികുമാർ , അഷ്‌റഫ് , കുഞ്ഞ് ഫാത്തിമ , ലെജു , ജഗദീഷ് എന്നിവർ പ്രസംഗിച്ചു.