എൻ ജി ഒ അസോസിയേഷൻ സഞ്ജീവനം ഭവനം താക്കോൽദാനം സെപ്റ്റംബർ ആറിന്

സ്വന്തം ലേഖകൻ

കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്ക്കരിച്ച സമാശ്വാസ പുനർനിർമ്മാണ പദ്ധതിയിൽ കോട്ടയം പുതുപ്പള്ളിയിൽ നിർമ്മിച്ച സഞ്ജീവനം ഭവനത്തിൻ്റെ താക്കോൽദാനം സെപ്റ്റംബർ ആറിന് രാവിലെ 9.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കും.

അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ഡി.സി.സി.പ്രസിഡൻറ് ജോഷി ഫിലിപ്പ് , അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് രവീന്ദ്രൻ , ട്രഷറർ പി ഉണ്ണികൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യുവും സെക്രട്ടറി ബോബിൻ വി.പി.യും അറിയിച്ചു.