
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാന റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർമാരുടെ ജോലി ഭാരം കണക്കിലെടുത്ത് ഉമ്മൻ ചാണ്ടി സർക്കാർ വർദ്ധിപ്പിച്ച് നൽകിയ ശമ്പള സ്‌കെയിൽ റദ്ദാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.
കോട്ടയം താലൂക്ക് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസർമാർക്ക് 2014 മുതൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചു നൽകിയ ശമ്പള സ്‌കെയിലാണ് കഴിഞ്ഞ പത്താം തീയതി ഇറങ്ങിയ ഉത്തരവിലൂടെ റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജെ ജോബിൻസൺ , ജോ. സെക്രട്ടറി അജേഷ് പി.വി., വനിതാ ഫോറം കൺവീനർ സ്മിതാ രവി , ടി കെ അജയൻ , തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.