
സ്വന്തം ലേഖകൻ
കോട്ടയം: പരുത്തുംപാറ കുഴിമറ്റം ഗവ എൽ പി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ചാന്നാനിക്കാട് ഗവ. എൽ. പി. സ്‌കൂളിലെ വിദ്യാർത്ഥിക്ക് കേരള എൻ.ജി.ഓ അസോസിയേഷൻ കോട്ടയം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി.
കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു.കെ.മാത്യു സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ദീപ എൻ ജോണിനു ഫോൺ കൈമാറി ഉദ്ഘാടം നിർവ്വഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ.സി എബ്രഹാം അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, സംസ്ഥാന കമ്മിറ്റിയംഗം പി.സി മാത്യു, പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജീന ജേക്കബ്, ശ്രീമതി മേരി ബെൻസി, ലാൽജി.കെ. ജോർജ്, മൻസൂർ അലി ,ബിന്ദു എന്നിവർ പങ്കെടുത്തു.