കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ കൂലി തൊഴിലാളികളുടെ വേഷത്തിലെത്തിയ വിജിലൻസ് തന്ത്രപരമായി കുടുക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഫീൽഡ് ഓഫീസറെ കൂലി തൊഴിലാളികളുടെ വേഷത്തിലെത്തിയ വിജിലൻസ് തന്ത്രപരമായി കുടുക്കി. കൃഷി ഫീൽഡ് ഓഫീസർ എൻജി ജോസഫിനെയാണ് വിജിലൻസ് അതീവ തന്ത്രപരമായി പിടികൂടിയത്. വായ്പയ്ക്കായി ബാങ്കിൽ ഹാജരാക്കാൻ സ്ഥലപരിശോധനാ റിപ്പോർട്ടിന് അപേക്ഷിച്ച മൂവാറ്റുപുഴ സ്വദേശിയോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും അരലക്ഷം രൂപ ഇന്നലെ കളക്ടേറ്റേിൽ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം നൽകാതെ കാര്യം നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അപേക്ഷകൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് കൈമാറിയ പതിനായിരം രൂപയാണ് അപേക്ഷകൻ ഫീൽഡ് ഓഫീസർക്ക് നൽകിയത്. തുടർന്ന് ക്യാന്റീന് സമീപത്തുവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.