Spread the love

 

തിരുവനന്തപുരം: പീഡനക്കേസിൽ കിക്ക് ബോക്സിങ് പരിശീലകൻ അറസ്റ്റിൽ. നെയ്യാറ്റിൻകരയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ പ്രേമം നടിച്ച് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കിക്ക്ബോക്സിങ് പരിശീലകനായ നെയ്യാറ്റിൻകര സ്വദേശി സുനിൽകുമാർ (28) നെയാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

യുവതിയുടെ വീട്ടുകാർ പട്ടികജാതി കമ്മീഷനു നൽകിയ പരാതിയെ തുടർന്നാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.

 

രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുനിൽകുമാറിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വലിയതുറയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group