video
play-sharp-fill

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ചു..! ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കളുടെ പരാതി; അന്വേഷണം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ചു..! ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കളുടെ പരാതി; അന്വേഷണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ചതിൽ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളുടെ പരാതി. കഴിഞ്ഞ മാസം 13ന് മരിച്ച കരിംകുളം സ്വദേശിനി റജീലയുടെ ബന്ധുക്കളാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം ആറിനാണ് റജീലയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ലേബർ റൂമിലേക്ക് മാറ്റി. പ്രസവം നടന്നതിനു ശേഷം ആന്തരിക രക്തസ്രാവമുണ്ടെന്നു ബന്ധുക്കളെ അറിയിച്ചു. ഒരു യൂണിറ്റ് രക്തം വേണമെന്നും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് റജീലയെ എസ്എടിയിലേക്ക് മാറ്റി. ഐസിയുവിൽ പ്രവേശിപ്പിച്ച റജീല 13 ന് മരിച്ചു. ചികിത്സാ പിഴവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബന്ധുക്കളുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണമാരംഭിച്ചു.