video
play-sharp-fill

നെയ്മറിന്റെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട് കൊള്ളയടിച്ചു; ഒരാൾ അറസ്റ്റിൽ

നെയ്മറിന്റെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട് കൊള്ളയടിച്ചു; ഒരാൾ അറസ്റ്റിൽ

Spread the love

സാവോപോളോ: ബ്രസീലിയൻ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറുടെ കാമുകി ബ്രൂണോ ബിയാൻകാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം.

ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാല്‍, ഈ സമയം ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ അതിക്രമിച്ചുകയറിയ കള്ളന്മാര്‍ വിലപിടിപ്പുള്ള പലതും അപഹരിച്ചു.

മോഷണം നടക്കുമ്പോള്‍ ബ്രൂണയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവര്‍സംഘം മോഷണം നടത്തിയത്. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ നിന്ന് ശബ്ദമുയരാൻ തുടങ്ങിയതോടെ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചു. കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് റിപ്പോര്‍ട്ട് പ്രകാരം പഴ്സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര്‍ മോഷ്ടിച്ചത്.

ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവര്‍ സംഘം വീട്ടില്‍ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം. മോഷ്ടിച്ച സാധനങ്ങളില്‍ പലതും പോലീസ് വീണ്ടെടുത്തു. മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻതന്നെ അറസ്റ്റുചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞമാസമാണ് നെയ്മര്‍ താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. നിലവില്‍ സൗദി അറേബ്യൻ ക്ലബ്ബ് അല്‍ ഹിലാലിനുവേണ്ടിയാണ് നെയ്മര്‍ കളിക്കുന്നത്. പരിക്കിന്റെ പിടിയിലായ താരം ചികിത്സയിലാണ്.