video
play-sharp-fill
എനിക്ക് സൗഹൃദങ്ങളില്ല,ഞാനൊരു ബാങ്ക് ഓഫീസറാണ്,സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു ; പത്രത്തിൽ പരസ്യം നൽകി യുവാവ്

എനിക്ക് സൗഹൃദങ്ങളില്ല,ഞാനൊരു ബാങ്ക് ഓഫീസറാണ്,സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു ; പത്രത്തിൽ പരസ്യം നൽകി യുവാവ്

 

സ്വന്തം ലേഖിക

പത്തനംതിട്ട : വ്യത്യസ്തമായ രീതിയിൽ പത്രപരസ്യം നൽകി ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ്. എന്റെ പ്രായത്തിലുള്ള എല്ലാവരും വിവാഹിതരാണ്, അതുകൊണ്ട് എനിക്ക് പറ്റിയ സൗഹൃദങ്ങളില്ല . ഏകാന്തതയിൽ മനംമടുത്താണ് പരസ്യം നൽകിയത് ‘ . സ്ത്രീ സൗഹൃദം ക്ഷണിച്ചികൊള്ളുന്നു.

സംഭവത്തിൽ യുവാവ് നിരവധി പേരുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. ഒടുവിൽ താൻ ഇങ്ങനെയൊരു പരസ്യം നൽകാനുണ്ടായ കാരണം വ്യക്തമാക്കി ഇദ്ദേഹം രംഗത്തു വന്നിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് പറയുന്നത് ഇങ്ങനെ

എനിക്കിപ്പോൾ 30 വയസുണ്ട്. പത്തനംതിട്ടയിലാണ് ജോലി. എന്റെ പ്രായത്തിലുള്ള എല്ലാവരും വിവാഹിതരാണ്. അതുകൊണ്ട് എനിക്ക് പറ്റിയ സൗഹൃദങ്ങളില്ല. ഇപ്പോഴൊരു വിവാഹത്തിന് താൽപര്യമില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പരസ്യം നൽകിയത്. അച്ഛൻ നേരത്തെ മരിച്ചു. രണ്ട് സഹോദരിമാരുള്ളത് കേരളത്തിന് പുറത്താണ്. അവരോടൊപ്പമാണ് അമ്മ താമസിക്കുന്നത്. ഏകാന്തതയിൽ മനം മടുത്തതുകൊണ്ടാണ് പരസ്യം നൽകിയത്.

എനിക്ക് പുരുഷന്മാരുമായുള്ള സൗഹൃദത്തിന് താൽപര്യമില്ല. സ്ത്രീകളുമായി സൗഹൃദമാണ് ലക്ഷ്യം. മറ്റ് താൽപര്യങ്ങളില്ല. എനിക്ക് ഫെയ്‌സ്ബുക്കും വാട്‌സാപ്പുമില്ല, അതുകൊണ്ടാണ് പത്രത്തിൽ പരസ്യം നൽകിയത്.ദയവായി ബിപിഎല്ലുകാർ വിളിക്കരുതെന്ന് പറഞ്ഞതിന് കാരണമുണ്ട്.ബിപിഎല്ലാണെങ്കിൽ പണം മാത്രം ലക്ഷ്യമാക്കി സൗഹൃദം പിടിക്കും അതൊഴിവാക്കാനാണ്. അതാരോ സമൂഹമാധ്യമത്തിൽ ഇട്ടതോടെയാണ് വൈറലായത്. ചിലർ പോസിറ്റീവ് പ്രതികരണങ്ങളായിരുന്നു. ചിലരാകട്ടെ വിളിച്ച് ചീത്ത പറഞ്ഞു.