play-sharp-fill
ഭാര്യയ്ക്ക് അനക്കമില്ലെന്ന് ഭർത്താവ്; നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ,ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്ന അവസ്ഥയിൽ

ഭാര്യയ്ക്ക് അനക്കമില്ലെന്ന് ഭർത്താവ്; നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ,ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്ന അവസ്ഥയിൽ

സ്വന്തം ലേഖിക
ബാലുശ്ശേരി: ഇയ്യാട് ഭർതൃവീട്ടിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തി. നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് (18) ദുരൂഹ സാഹചര്യത്തിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേജ ലക്ഷ്മിക്ക് അനക്കമില്ലെന്നു രാവിലെ ഭർത്താവ് ജിനു വീട്ടുകാരോട് പറയുകയായിരുന്നു. അവർ ചെന്നു നോക്കിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലാണു കണ്ടത്.

ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. കഴിഞ്ഞ 9ന് ആണ് ഇരുവരും വിവാഹിതരായത്. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിനു ചേർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. പൊലീസ് പരിശോധന തുടങ്ങി.

ഇൻക്വസ്റ്റ് നടപടികൾക്കായി തഹസിൽദാർ സ്ഥലത്തെത്തി